Latest News

ബജറ്റിന് പിന്നാലെയുള്ള ഇടിവിന് ശേഷം ഓഹരി വിപണിയില്‍ തിരിച്ചുവരവ്; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

ബജറ്റിന് പിന്നാലെയുള്ള ഇടിവിന് ശേഷം ഓഹരി വിപണിയില്‍ തിരിച്ചുവരവ്; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍
X

മുംബൈ: ബജറ്റിന് പിന്നാലെ വലിയ തകര്‍ച്ച നേരിട്ട ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് മുന്നേറ്റം രേഖപ്പെടുത്തി. വ്യാപാരത്തിന്റെ തുടക്കത്തില്‍ നഷ്ടം നേരിട്ടെങ്കിലും പിന്നീട് വിപണികള്‍ ശക്തമായി തിരികെ കയറുകയായിരുന്നു. ദേശീയ സൂചിക നിഫ്റ്റിയും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സും നിലവില്‍ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. എന്നിരുന്നാലും, ബജറ്റ് ദിനത്തില്‍ ഉണ്ടായ കനത്ത തിരിച്ചടിയില്‍ നിന്ന് വിപണി പൂ5ര്‍ണമായും കരകയറിയിട്ടില്ല.

ഉച്ചയോടെ സെന്‍സെക്‌സ് 460 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റി 24,926 പോയിന്റിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയില്‍ ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ വന്‍ നേട്ടം കൈവരിച്ചു. അതേസമയം, ശ്രീറാം ഫിനാന്‍സ്, മാക്‌സ് ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞതും ദീര്‍ഘകാലത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയില്‍ വളര്‍ച്ച ഉണ്ടാകുമെന്ന നിക്ഷേപക പ്രതീക്ഷയും വിപണി ഉയരാന്‍ സഹായിച്ചതായി വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. ഡോളറിനെതിരേ രൂപയുടെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. രൂപയുടെ മൂല്യം 37 പൈസ ഉയര്‍ന്ന് 91.56 എന്ന നിലയിലെത്തി.

Next Story

RELATED STORIES

Share it