- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹിയില്‍ കനത്ത തണുപ്പ്; വായുമലിനീകരണം 'മോശം' നിലയില്‍

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കനത്ത തണുപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരിയില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 24.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 26.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. നഗരത്തിലെ കുറഞ്ഞ താപനില 12.1 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. കുറഞ്ഞ താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി കൂടുതലാണെങ്കിലും വടക്കേ ഇന്ത്യയില്‍ തുടരുന്ന ശീതക്കാറ്റും മൂടല്‍മഞ്ഞും ജനജീവിതത്തെ ബാധിക്കുകയാണ്. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലാണ് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന താപനില (24.6ത്ഥഇ) രേഖപ്പെടുത്തിയത്. പാലം (22.6ത്ഥഇ), അയനഗര്‍ (23.6ത്ഥഇ) തുടങ്ങിയ പ്രദേശങ്ങളിലും താപനിലയില്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെട്ടു.
അതേസമയം, ഡല്‍ഹിയിലെ വായു മലിനീകരണ നില ആശങ്കാജനകമായി തുടരുന്നു. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 265 ആയി ഉയര്‍ന്ന് 'മോശം' വിഭാഗത്തിലെത്തി. ചില പ്രദേശങ്ങളില്‍ ഇത് 315 കടന്ന് 'വളരെ മോശം' നിലയിലേക്കും നീങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ ഇടത്തരം മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും താപനില 11 ഡിഗ്രി മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഇതിനിടെ, കാശ്മീരിലും ഹിമാചല്‍ പ്രദേശിലും പുതിയ മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടു. ഗുല്‍മാര്‍ഗില്‍ താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും തണുപ്പ് തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















