Latest News

ഐഎഫ്എഫ്‌കെ കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയക്ക് ഇന്ന് കൊടിയിറക്കം;കയ്യടി നേടി വനിത സംവിധായകര്‍

തിരുവനന്തപുരത്ത് നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 68 ചിത്രങ്ങളാണ് ഈ മാസം ഒന്നിന് ആരംഭിച്ച കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ സുവര്‍ണ ചകോരം നേടിയ നതാലി അല്‍വാരെസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാര സോള അടക്കം 17 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

ഐഎഫ്എഫ്‌കെ കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയക്ക് ഇന്ന് കൊടിയിറക്കം;കയ്യടി നേടി വനിത സംവിധായകര്‍
X

കൊച്ചി: ഐഎഫ്എഫ്‌കെ കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറക്കം. മേളയില്‍ പ്രേക്ഷക പ്രീതി നേടി വനിതാ സംവിധായകരുടെ ചിത്രങ്ങള്‍. തിരുവനന്തപുരത്ത് നടന്ന മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 68 ചിത്രങ്ങളാണ് ഈ മാസം ഒന്നിന് ആരംഭിച്ച കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ സുവര്‍ണ ചകോരം നേടിയ നതാലി അല്‍വാരെസ് മെസെന്‍ സംവിധാനം ചെയ്ത ക്ലാര സോള അടക്കം 17 വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് ഉണ്ടായിരുന്നത്.

യൂനി എന്ന പെണ്‍കുട്ടിയുടെ ജീവിത അതിജീവന കഥ പറഞ്ഞ ഇന്‍ഡോനേസ്യന്‍ ചിത്രം യൂനിക്ക് മേളയുടെ ആദ്യ ദിനം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കമീല അന്‍ഡിനി സംവിധാനം ചെയ്ത ചിത്രത്തിന് ഇന്‍ഡോനേസ്യ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യ പസഫിക് സ്‌ക്രീന്‍ അവാര്‍ഡ്‌സ് എന്നീ മേളകളില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഇറാനിയന്‍ സംവിധായികയായ മനീജഹ് ഹെക്മത്തിന്റെ 19 എന്ന ചിത്രവും ചലച്ചിത്ര ആസ്വാദകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മധുജ മുഖര്‍ജി, മലയാളി സംവിധായികയായ താര രാമാനുജന്‍ എന്നിവര്‍ മേളയിലെ ഇന്ത്യന്‍ സ്ത്രീ പ്രാതിനിധ്യമായി. 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ എഫ് എഫ് എസ് ഐ കെആര്‍ മോഹനന്‍ പുരസ്‌ക്കാരം നേടിയ താര രാമാനുജന്‍ ചിത്രം നിഷിദ്ധോ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.

ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികള്‍ ചിത്രീകരിക്കുന്ന സഹ്‌റ കരീമിയുടെ ഹവ ,മറിയം, ഐഷ,ബെയ്‌റൂട്ടിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മൗനിയാ അക്ല്‍ ചിത്രം കോസ്റ്റാ ബ്രാവ,ലെബനന്‍ എന്നീ ചിത്രങ്ങളും മേളയുടെ ആകര്‍ഷണമായി. ജര്‍മന്‍ സംവിധായികയായ ആനി സൊഹ്‌റ ബെറാചെട്,ഫ്രഞ്ച് സംവിധായികയായ മിയ ഹാന്‍സെന്‍ ലവ്,അമേരിക്കന്‍ സംവിധായികയായ ദിന അമീര്‍, ബ്ലേര്‍ട്ടബഷോലി , മൗനിയഅക്ല്‍ തുടങ്ങിയ ലോകപ്രശസ്ത സംവിധായകരുടെ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു.

Next Story

RELATED STORIES

Share it