- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജ്‌റാളിന്റെ ഉപദേശം നരംസിംഹ റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു: മന്‍മോഹന്‍ സിങ്
1984ലെ ദുഃഖകരമായ സംഭവം നടന്ന അന്നു വൈകീട്ട് ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഉപദേശം റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു.

ന്യൂഡല്‍ഹി: ഐ കെ ഗുജ്‌റാളിന്റെ ഉപദേശം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന നരംസിംഹ റാവു സ്വീകരിച്ചിരുന്നെങ്കില്‍ 1984ലെ സിഖ് കൂട്ടക്കൊല ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ മന്‍മോഹന്‍ സിങ്. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഐ കെ ഗുജ്‌റാളിന്റെ 100ാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്.
1984ലെ ദുഃഖകരമായ സംഭവം നടന്ന അന്നു വൈകീട്ട് ഗുജ്‌റാള്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി വി നരസിംഹ റാവുവിന്റെ വസതിയിലെത്തി സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍ എത്രയും വേഗം സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ഉപദേശം റാവു സ്വീകരിച്ചിരുന്നുവെങ്കില്‍ കൂട്ടക്കൊല ഒഴിവാക്കാമായിരുന്നു-മന്‍മോഹന്‍ സിങ് പറഞ്ഞു. 1997-98 കാലത്താണ് ഗുജ്‌റാള്‍ പ്രധാനമന്ത്രി പദവി വഹിച്ചത്.
പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരനായ അംഗരംക്ഷകന്റെ വെടിയേറ്റ് 1984ല്‍ മരിച്ചതിനെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ മൂവായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. സിഖുകാരെ ലക്ഷ്യമിട്ട് നടന്ന കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായിരുന്നു. സിഖ് കൂട്ടക്കൊലയില്‍ 2005ല്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് രാഷ്ട്രത്തോട് മാപ്പ് പറഞ്ഞിരുന്നു.സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അടുത്തിടെ ഖേദം പ്രകടിപ്പിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















