Latest News

ഹൈദര്‍പോറ 'ഏറ്റുമുട്ടല്‍': സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറും

ഹൈദര്‍പോറ ഏറ്റുമുട്ടല്‍: സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറും
X

ശ്രീനഗര്‍: ഹൈദര്‍പോറയിലെ വിവാദമായ 'ഏറ്റുമുട്ടലില്‍' സുരക്ഷാസേന വെടിവച്ചുകൊന്നവരുടെ മൃതദേഹങ്ങള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സംസ്‌കരിച്ചിടത്തുനിന്ന് പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ശ്രീനഗര്‍ മേയര്‍ ജുനൈദ് ആസിം മട്ട്.

''അല്‍താഫ് അഹ് മദിന്റെയും മുദസിര്‍ ഗുലിന്റെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിടത്തുനിന്ന് പുറത്തെടുത്ത് അന്തിമോപചാരമര്‍പ്പിച്ച് ആചാരപരമായി സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്''- മേയര്‍ ട്വീറ്റ് ചെയ്തു.

റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്‍ര് ഗവര്‍ണര്‍ എല്‍ ജി മനോജ് സിന്‍ഹ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നടപടി സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് ഹൈദര്‍പോറയില്‍ ബിസിനസ്സുകാരനായ മുദസിര്‍ ഗുല്‍, ദന്തഡോക്ടറായ അല്‍താഫ് ഭട്ട് എന്നിവരാണ് സുരക്ഷാസേന നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇരുവരും 'ഭീകരരുടെ സഹായി'കളാണെന്നായിരുന്നു സൈന്യത്തിന്റെ നിലപാട്. എന്നാല്‍ ഇവരെ പോലിസ് ബോധപൂര്‍വം കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

ഈ സംഭവത്തില്‍ കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങള്‍ ആവശ്യപ്പെട്ട് ഇരുവരുടെയും കുടുംബങ്ങള്‍ പ്രതിഷേധിച്ചെങ്കിലും പോലിസ് ബലം പ്രയോഗിച്ച് നീക്കി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്നും സംസ്‌കാരച്ചടങ്ങുകള്‍ നടത്തണമെന്നുമായിരുന്നു ബന്ധുക്കളുടെ ആവശ്യം.

സായുധരും സുരക്ഷാസേനയും തമ്മില്‍ നടന്ന വെയിവയ്പില്‍ ഇരുവരും പെട്ടുപോവുകയായിരുന്നെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇരുവരും സായുധരുടെ സഹായികളാണെന്ന് പറഞ്ഞ് കൊലക്കുറ്റത്തില്‍ നിന്ന് ഊരാനാണ് സൈന്യം ശ്രമിച്ചത്.

Next Story

RELATED STORIES

Share it