Latest News

ബലാല്‍സംഗം ചെയ്യരുതെന്ന് ആണുങ്ങളെ ഉപദേശിക്കൂ: ഹൈദരാബാദ് പോലിസിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍

രച്ച്‌കോണ്ട പോലിസ് കമ്മീഷ്ണര്‍ പുറത്തിറക്കിയ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്.

ബലാല്‍സംഗം ചെയ്യരുതെന്ന് ആണുങ്ങളെ ഉപദേശിക്കൂ: ഹൈദരാബാദ് പോലിസിന്റെ സുരക്ഷാ നിര്‍ദേശങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍
X

ഹൈദരാബാദ്: ഹൈദരാബാദിലെ വെറ്റിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊന്നതിനെ തുടര്‍ന്ന് പോലിസ് പുറത്തിറക്കിയ സ്ത്രീകള്‍ക്കു വേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരേ സാമൂഹികമാധ്യമങ്ങള്‍. ഉപദേശിക്കേണ്ടത് സ്്ത്രീകളെയല്ല പുരുഷന്മാരെയാണ് എന്നതാണ് പൊതുവികാരം.

പുരുഷന്മാര്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യരുത്, പീഡിപ്പിക്കരുത്, ചൂളം വിളിക്കരുത്- പുരുഷന്മാര്‍ക്ക് നല്‍കേണ്ട ഉപദേശം ഇങ്ങനെയാണെന്നാണ് സാമൂഹികമാധ്യമങ്ങളിലെ അക്കൗണ്ടുകളില്‍ നിന്ന് ഉയരുന്ന പരിഹാസം. സ്ത്രീയുടെ സുരക്ഷ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ലെന്നാണ് മറ്റൊരു പ്രഫൈല്‍ നല്‍കുന്ന ഉപദേശം. അതില്‍ സര്‍ക്കാരിനും സമൂഹത്തിനും പങ്കുണ്ട്. പുരുഷന്മാര്‍ക്കു വേണ്ടി എന്തെങ്കിലും ഉപദേശങ്ങള്‍ പോലിസ് പുറത്തിറക്കിയിട്ടുണ്ടോ എന്നാണ് മറ്റൊരു ചോദ്യം.

രച്ച്‌കോണ്ട പോലിസ് കമ്മീഷ്ണര്‍ പുറത്തിറക്കിയ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. സഞ്ചരിക്കുന്ന റൂട്ടിനെ കുറിച്ച് അടുത്ത ആളുകളോട് പറയുക, ഫോണ്‍ നമ്പര്‍, യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പര്‍, പോകുന്ന സ്ഥലം ഇതൊക്കെ നേരത്തെ അറിഞ്ഞ് വേണ്ടപ്പെട്ടവരെ അറിയിക്കുക, വിജനമായ സ്ഥലങ്ങളില്‍ പോകാതിരിക്കുക, അത്തരം പ്രദേശങ്ങളില്‍ ആരെയും കാത്തിരിക്കരുത്, വെളിച്ചക്കുറവുള്ള പ്രദേശങ്ങള്‍ ഒഴിവാക്കുക, ആവശ്യം വന്നാല്‍ പോലിസിന്റെ സേവനം ഉറപ്പുവരുത്തുക ഇതൊക്കെയാണ് സുരക്ഷാനിര്‍ദേശങ്ങള്‍.


Next Story

RELATED STORIES

Share it