Latest News

ഹൈദരാബാദില്‍ രാസനിര്‍മാണശാലയില്‍ തീപിടിത്തം; 8 പേര്‍ക്ക് പൊള്ളലേറ്റു

ഹൈദരാബാദില്‍ രാസനിര്‍മാണശാലയില്‍ തീപിടിത്തം; 8 പേര്‍ക്ക് പൊള്ളലേറ്റു
X

ഹൈദരാബാദ്: ഹൈദരാബാദില്‍ രാസനിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. സംഭവത്തില്‍ എട്ട് പേര്‍ക്ക് പൊള്ളലേറ്റു. ഹൈദരാബാദിലെ ബൊല്ലാറം ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വിന്ധ്യ ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ രാസവസ്തു സൂക്ഷിച്ചിരുന്ന ടാങ്കില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്നാണ് ഫാക്ടറിയിലെ മറ്റിടങ്ങളിലേക്ക് തീ പടര്‍ന്നത്.

പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുന്നതായാണ് റിപോര്‍ട്ട്.

നിരവധി അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പോലിസിനെ ഉദ്ധരിച്ച് എഎന്‍ഐ പറഞ്ഞു.

Next Story

RELATED STORIES

Share it