Latest News

'മുസ്‌ലിം ലീഗ് കേരളചരിത്രത്തില്‍' ഹൈദരലി തങ്ങള്‍ പുറത്തിറക്കി

മുസ്‌ലിം ലീഗ് കേരളചരിത്രത്തില്‍ ഹൈദരലി തങ്ങള്‍ പുറത്തിറക്കി
X

മലപ്പുറം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' പുസ്തകം മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ പുറത്തിറക്കി. വെള്ളിയാഴ്ച രാവിലെ പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ പി മറിയുമ്മ പുസ്തകം ഏറ്റുവാങ്ങി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിംലീഗിന്റെ ചരിത്രം വസ്തുനിഷ്ഠമായി പരിശോധിക്കാനുള്ള ശ്രമമാണ് പുസ്തകത്തില്‍ നടത്തിയയെന്ന് ഗ്രന്ഥകാരന്‍ എന്‍ പി ചെക്കുട്ടി പറഞ്ഞു. പഠനാര്‍ഹമായ ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നതില്‍ തനിക്കു വലിയ സന്തോഷമുണ്ടെന്നു ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. പുസ്തകത്തിന്റെ പ്രസാധകരായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസ് കോഴിക്കോട് ചാപ്റ്റര്‍ ഡയറക്ടര്‍ പ്രഫ .പി കോയ, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവാഹാജി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it