ഭര്‍ത്താവ് തൂങ്ങിമരിച്ചതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി
നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) ദമ്പതികളാണ് മരിച്ചത്
BY sudheer21 Aug 2022 1:11 PM GMT
X
sudheer21 Aug 2022 1:11 PM GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭര്‍ത്താവ് ആത്മഹത്യ ചെയ്തത് അറിഞ്ഞ് ഭാര്യയും ജീവനൊടുക്കി. നെടുമങ്ങാട് ഉഴമലയ്ക്കല്‍ പരുത്തി കുഴിയിലാണ് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപര്‍ണ (26) എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും മൂന്നര വയസുള്ള മകളുണ്ട്.
രണ്ടാഴ്ചയായി ദമ്പതികള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു. അപര്‍ണ സ്വന്തം വീട്ടിലായിരുന്നു. ഇന്നലെ വൈകീട്ട് വന്ന് രാജേഷ് അപര്‍ണയെയും കുട്ടിയെയും വീട്ടിലേക്ക് തിരികെവിളിച്ചു. എന്നാല്‍, അപര്‍ണ പോകാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് രാത്രി വീട്ടിലെത്തി രാജേഷ് തൂങ്ങിമരിച്ചത്. ഈ വിവരമറിഞ്ഞ് രാവിലെ പത്തരയോടെ അപര്‍ണ ആസിഡ് കുടിക്കുകയായിരുന്നു. വലിയമല പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT