ഉപേക്ഷിച്ച് പോകുമെന്ന് സംശയം; ഭാര്യയെ ഭർത്താവ് തീ കൊളുത്തി
BY SLV26 Feb 2024 9:41 AM GMT
X
SLV26 Feb 2024 9:41 AM GMT
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി. ഭാര്യ ഉപേക്ഷിച്ച് പോകുമോ എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലിസ്. ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം.ചാവര്‍കോട് സ്വദേശി ലീലയെയാണ് ഭര്‍ത്താവ് അശോകന് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ കുടുംബ വീട്ടിലെത്തിയ അശോകന് ഉറങ്ങിക്കിടന്ന ലീലയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ശേഷം തീ കൊളുത്തുകയായിരുന്നു. ലീലയ്ക്ക് 70% ത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് നിഗമനം. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അശോകനെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
ഇ പി എന്ന പാപി
27 April 2024 1:30 PM GMTഅമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMT