Latest News

സ്തീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ സ്വാറ്റ് കാമാന്‍ഡോയെ തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്

സ്തീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ സ്വാറ്റ് കാമാന്‍ഡോയെ തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്
X

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ സ്വാറ്റ് കാമാന്‍ഡോയെ തലക്കടിച്ചു കൊലപ്പെടുത്തി ഭര്‍ത്താവ്. കാജല്‍ ചൗധരി എന്ന 27കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് അന്‍കൂറിനെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രതിരോധമന്ത്രാലയത്തില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് അന്‍കൂര്‍. കൊല്ലപ്പെടുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു ചൗധരി.

ജനുവരി 22നാണ് അതിദാരുണമായ സംഭവം നടക്കുന്നത്. സംഭവ ദിവസം തന്നെ ചൗധരി ഫോണ്‍ വിളിക്കുകയായിരുന്നെന്നും അപ്പോഴാണ് തര്‍ക്കം ഉണ്ടായതെന്നും ചൗധരിയുടെ സഹോദരന്‍ നിഖില്‍ പറയുന്നു. തകന്നെ ഫോണ്‍ വിളിക്കുന്നതിനിടെ ചൗധരിയുടെ പുറകിലൂടെ വന്ന അന്‍കൂര്‍ ഡംബല്‍ കൊണ്ട് ചൗധരിയുടെ തലക്കടിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തിനു ശേഷം, യാതൊരു കുറ്റബോധവുമില്ലാതെ അന്‍കൂര്‍ ഫോണില്‍ അക്കാര്യം പറഞ്ഞെന്നും സഹോദരന്‍ പറയുന്നു.

മുമ്പും ഇത്തരത്തില്‍ ആക്രണണങ്ങള്‍ ഉണ്ടായിരുന്നെന്നും ഭര്‍ത്താവിന്റെ അമ്മയും സഹോദരിമാരും ചേര്‍ന്ന് സ്ത്രീധനത്തിന്റെ പേരില്‍ ചൗധരിയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും നിഖില്‍ പറയുന്നു. നിലവില്‍ അന്‍കൂറിനെതിരേ പോലിസ് കൊലപാതകകുറ്റത്തിന് കേസെടുത്തു.

Next Story

RELATED STORIES

Share it