Latest News

പത്തനംതിട്ടയില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ടയില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
X

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ യുവതിയുടെ വീട്ടില്‍ കയറി കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലിസ് അറസ്റ്റ് ചെയ്തു. അടൂര്‍ ഏഴംകുളം സ്വദേശിയായ സന്തോഷാണ് പോലിസിന്റെ പിടിയിലായത്.

ആക്രമണത്തിനിരയായ കലഞ്ഞൂര്‍ ചാവടിമല സ്വദേശി വിദ്യയുടെ കൈ തുന്നിച്ചേര്‍ക്കാനുള്ള ശസ്ത്രക്രിയ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പുരോഗമിക്കുകയാണ്.

ആക്രമണത്തില്‍ വിദ്യയുടെ കൈപ്പത്തി അറ്റുപോയിരുന്നു. വിദ്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച പിതാവ് വിജയനേയും സന്തോഷ് വെട്ടി പരിക്കേല്‍പ്പിച്ചു.

ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.

വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയില്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. വിദ്യയെ ആക്രമിച്ച സന്തോഷിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പിന്നീട് പോലിസ് നടത്തിയ തിരച്ചിലില്‍ പ്രതി കസ്റ്റഡിയിലാവുകയായിരുന്നു.

Next Story

RELATED STORIES

Share it