Latest News

യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിര്‍ദേശം

യാസ് ചുഴലിക്കാറ്റ്: ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിര്‍ദേശം
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം പറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നാവിക സേനയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പലുകലോട് ഒഡീഷ തീരങ്ങളില്‍ നിരീക്ഷണമേര്‍പ്പെടുത്തണമെന്നും ആവശ്യമായ സഹായങ്ങള്‍നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

യാസ് ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികളോട് മല്‍സ്യബന്ധനത്തിന് പോകരുതെന്ന് പശ്ചിമ ബംഗാള്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.

ഒഡീഷ, പശ്ചിമ ബംഗാള്‍ തീരത്ത് ഏകദേശം മെയ് 26 രാലിലെ വീശാന്‍ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. കാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റിന്റെ സഞ്ചാരപദം ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. അതേസയമം യാസിനെ നേരിടുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഒഡീഷ സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it