കിണറ്റില്‍ മനുഷ്യന്റെ അസ്ഥികൂടം; പോലിസ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: ചെറുപുഴ കോലുവള്ളിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറില്‍ കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥികൂടമെന്ന് സ്ഥിരീകരിച്ചു. കള്ളപ്പാത്തി റോഡരികില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന കിണറ്റിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അസ്ഥികൂടമെന്ന് സംശയിക്കുന്ന വസ്തു കണ്ട വിവരമറിഞ്ഞ് ചെറുപുഴ പോലിസ് സ്ഥലത്തെത്തിയിരുന്നു.
പരിശോധന നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം തിങ്കളാഴ്ചത്തേയ്ക്ക് അന്വേഷണം മാറ്റുകയായിരുന്നു. ഇന്ന് കിണറിലെ വെള്ളം വറ്റിച്ച് പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും പോലിസ് നായയും സ്ഥലത്തെത്തിയിരുന്നു. ചെളിയുള്ളതിനാല്‍ അതും നീക്കം ചെയ്താണ് അസ്ഥികൂടം പുറത്തെടുത്തത്. രണ്ടുമാസം മുമ്പ് അടയ്ക്ക ശേഖരിക്കാനെത്തിയവരാണ് ഇവ ആദ്യം കണ്ടതെങ്കിലും ഞായറാഴ്ചയാണ് ഇവര്‍ നാട്ടുകാരോട് വിവരം പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ വിവരം അറിയിച്ചു.
ചെറുപുഴ എസ്‌ഐ എം പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയാണ് അസ്ഥികൂടം മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചത്. കിണറ്റില്‍ നിന്നും ചെരുപ്പും ഷര്‍ട്ടും ലഭിച്ചിട്ടുണ്ട്. പ്രദേശത്തു നിന്ന് ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്. മനുഷ്യ അസ്ഥികൂടം വിശദമായ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT