Latest News

മൃഗശാലയില്‍ പാമ്പ്കടിയേറ്റ് മരിച്ച ജീവനക്കാരൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

മൃഗശാലയില്‍ പാമ്പ്കടിയേറ്റ് മരിച്ച   ജീവനക്കാരൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയില്‍ കൂടു വൃത്തിയാക്കുന്നതിനിടയില്‍ ഇക്കഴിഞ്ഞ ജൂലൈ 1 ന് പാമ്പുകടിയേറ്റ് മരിച്ച മൃഗശാലാ ജീവനക്കാരനായ എ ഹര്‍ഷാദിന്റെ കുടുംബത്തിന് ലഭിക്കേണ്ട നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും കാലതാമസം കൂടാതെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ചീഫ് സെക്രട്ടറിക്കും മ്യൂസിയം മൃഗശാലാ ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവ് നല്‍കിയത്. ഹര്‍ഷാദിന്റെ മരണത്തില്‍ പിതാവായ എം. അബ്ദുള്‍ സലാം ദുരുഹത സംശയിക്കുന്നതിനാല്‍ മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത െ്രെകം 859/2021 കേസില്‍ പിതാവിന്റെ വാദങ്ങള്‍ കൂടി പരിശോധിച്ച് അന്തിമ റിപോര്‍ട്ട് തയ്യാറാക്കണമെന്ന് കമ്മീഷന്‍ മ്യൂസിയം പോലീസ്, സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് ഉത്തരവ് നല്‍കി. എം. അബ്ദുള്‍ സലാം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

രാജവെമ്പാല പോലുള്ള ഉരകങ്ങളുടെ കൂട് വൃത്തിയാക്കുമ്പോള്‍ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണമെന്നും അത് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതര്‍ പാലിച്ചില്ലെന്ന പരാതിക്കാരന്റെ വാദം പരിശോധിക്കപ്പെടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. അപകടസമയത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന വാദവും പരിശോധിക്കണം. അപകട സമയത്ത് ഹര്‍ഷാദിനെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നതായി മ്യൂസിയം, മൃഗശാലാ ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മ്യൂസിയം, മൃഗശാലാ ഡയറക്ടര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ജീവനക്കാരുടെ സംരക്ഷണത്തിനായി എല്ലാ ആധുനിക ഉപകരണങ്ങളും മൃഗശാലയില്‍ ലഭ്യമാണെന്ന് പറയുന്നു. പാമ്പിന്‍ കൂട്ടില്‍ ജോലിചെയ്യുന്നതിനുള്ള ഗംബൂട്ടുകള്‍, കൈയുറകള്‍, പാമ്പുകള്‍ പിടിക്കാനാവശ്യമായ സ്റ്റിക്കുകള്‍, വിവരങ്ങള്‍ കൈമാറാന്‍ വാക്കിടോക്കി എന്നിവ വാങ്ങി നല്‍കിയിട്ടുണ്ട്. മരിച്ച ജീവനക്കാരന് ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്ന പിതാവിന്റെ വാദം മ്യൂസിയം ഡയറക്ടര്‍ തള്ളി.

Next Story

RELATED STORIES

Share it