Latest News

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു

കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു
X

കണ്ണൂര്‍; കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലം ജങ്ഷനില്‍ സൂഫി മക്കാന്‍ ഹോട്ടലിന്റെ പാട്‌നര്‍ തായത്തെരു കലിമയില്‍ പള്ളിക്കണ്ടി ജസീര്‍ ആണ് മരിച്ചത്. 35 വയസ്സായിരുന്നു.

ഹോട്ടലില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12.30 ഓടെ ആയിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് കൊലപാതകം നടന്നത്. ബഹളം കേട്ട് ഓടിയെത്തിയ മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ജസീറിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് സൂചന. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ആയിക്കര സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it