Latest News

ഹോപ് പര്യവേക്ഷണ പേടകം: ആദ്യ ചിത്രം ഒരാഴ്ച്ചക്കകം

ഹോപ് പര്യവേക്ഷണ പേടകം: ആദ്യ ചിത്രം ഒരാഴ്ച്ചക്കകം
X

ദുബായ്: യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ് പ്രോബില്‍ നിന്നുള്ള ആദ്യ ചിത്രം ഒരാഴ്ചക്കുള്ളില്‍ എത്തുമെന്ന് പ്രതീക്ഷ. ഹോപ് പ്രോബ് ചൊവ്വയിലെത്തിയ നിമിഷത്തെ വൈകാരിക പ്രകടനങ്ങളോടെയാണ് രാജ്യം എതിരേറ്റത്. അല്ലാഹുവിന് സര്‍വ സ്തുതിയും എന്നായിരുന്നു ചൊവ്വാ ദൗത്യത്തിന്റെ പ്രൊജക്ട് മാനേജര്‍ ഉംറാന്‍ ശറഫിന്റെ ആദ്യ പ്രതികരണം.


പേടകത്തില്‍നിന്നുള്ള ആദ്യ സിഗ്‌നല്‍ എത്തിയതോടെ രാജ്യം ആഘോഷത്തിമര്‍പ്പിലായി.എല്ലാം ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും അടുത്ത രണ്ടാഴ്ചകള്‍ നിര്‍ണായകമാണെന്നും ഉംറാന്‍ ശറഫ് പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തില്‍ നേരിട്ടെത്തിയാണ് രാഷ്ട്ര നേതാക്കള്‍ കഴിഞ്ഞ ദിവസം രാത്രി ആഘോഷത്തില്‍ പങ്കുചേര്‍ന്നത്.




Next Story

RELATED STORIES

Share it