Latest News

യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്
X

മലപ്പുറം: നിലമ്പൂരില്‍ യുവാവിന് ഹോംഗാര്‍ഡിന്റെ ക്രൂരമര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചാണ് ഹോം ഗാര്‍ഡ് സെയ്തലവി യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചത്. യുവാവിനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അടികൊണ്ട് നിലത്തുവീഴുന്ന യുവാവിന്റെ മുഖത്ത് പിന്നെയും ആഞ്ഞടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ യുവാവിന്റെ ഭാഗത്തുനിന്നും കാര്യമായ പ്രകോപനങ്ങളുണ്ടായതായി വീഡിയോയില്‍ കാണുന്നില്ല. സംഭവത്തില്‍ പ്രതിയായ ഹോംഗാര്‍ഡ് സെയ്തലവിയെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തിയതായി നിലമ്പൂര്‍ എസ്എച്ച്ഒ അറിയിച്ചു. യുവാവിനെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

Next Story

RELATED STORIES

Share it