Latest News

ഹോളി, ബറാഅത്ത്: സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ യുപിയില്‍ 100 കമ്പനി സായുധപോലിസിനെ വിന്യസിപ്പിച്ചു

ഹോളി, ബറാഅത്ത്: സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ യുപിയില്‍ 100 കമ്പനി സായുധപോലിസിനെ വിന്യസിപ്പിച്ചു
X

ലഖ്‌നോ: ഹോളി, ബറാഅത്ത് ആഘോഷങ്ങള്‍ നിയന്ത്രിക്കാന്‍ യുപിയില്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയുടെ 100 കമ്പനി സുരക്ഷാസൈനികരെ വിന്യസിച്ചു. കൂടാതെ രണ്ട് കമ്പനി റാപിഡ് ആക്ഷന്‍ ഫോഴ്‌സിനെയും സിവില്‍ പോലിസിനെയും വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഹോളി, ബറാഅത്ത് ആഘോഷങ്ങള്‍ക്കിടയില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ ഉത്തതരവില്‍ പറയുന്നു.

സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ എക്‌സൈസ് വകുപ്പിനും നിര്‍ദേശങ്ങള്‍ നല്‍കിട്ടുണ്ട്. വ്യാജമദ്യം കുടിച്ചുളള മരണങ്ങള്‍ ഒഴിവാക്കാനുളള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് അഡി. ഡയറക്ടര്‍ ജനറല്‍ -ക്രമസമാധാനം- പ്രശാന്ത് കുമാര്‍ പറഞ്ഞു.

മാര്‍ച്ച് 28നാണ് ഹോളി ആഘോഷിക്കുന്നത്. മാര്‍ച്ച് 27-28 തിയ്യതികളിലാണ് ബറാഅത്ത് ആഘോഷം.

മുന്‍കൂട്ടി അനുമതിയില്ലാതെ പ്രദക്ഷിണങ്ങള്‍ നടത്താന്‍ അനുമതിയില്ല. സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it