Latest News

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു
X

ഹാന്‍ഡ്‌വാര: ജമ്മു കശ്മീരിലെ ഹാന്‍ഡ്‌വാരയില്‍ പോലിസുമായി നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ പോലിസാണ് വാര്‍ത്ത പുറത്തുവിട്ടത്.

മെഹ്‌റസുദ്ദീന്‍ ഹല്‍വൈയാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. പ്രദേശത്തെ ഏറ്റവും സീനിയറായ ഹിസ്ബുള്‍ പ്രവര്‍ത്തകനാണ് ഉബൈദ് എന്ന പേരില്‍ അറിയപ്പെടുന്ന മെഹ്‌റാസുദ്ദീന്‍ ഹല്‍വൈ.

കശ്മീര്‍ പോലിസിന്റെ ഏറ്റവും വലിയ നേട്ടമാണ് ഇതെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it