Latest News

ചികില്‍സാ പിഴവ്; നാലു കുട്ടികള്‍ക്ക് എച്ച്‌ഐവി

ചികില്‍സാ പിഴവ്; നാലു കുട്ടികള്‍ക്ക് എച്ച്‌ഐവി
X

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തലസീമിയ ബാധിതരായ നാലു കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി റിപോര്‍ട്ട്. ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിവായി രക്തം മാറ്റിവെക്കുന്ന ചികില്‍സയ്ക്കിടെയാണ് കുട്ടികള്‍ക്ക് വൈറസ് ബാധിച്ചതെന്നാണ് നിഗമനം.

സംഭവത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. തലസീമിയ രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇടയ്ക്കിടെ രക്തം മാറ്റിവെക്കേണ്ടതുണ്ട്. ഇത്തരത്തില്‍ രക്തം നല്‍കിയപ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. കുട്ടികളുടെ രക്തം പരിശോധിച്ചപ്പോഴാണ് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആശുപത്രിയിലെ രക്തബാങ്കില്‍ നിന്ന് നല്‍കിയ രക്തത്തില്‍ നിന്നാണോ അതോ മറ്റു ചികില്‍സാ ഉപകരണങ്ങള്‍ വഴിയാണോ വൈറസ് ബാധ ഉണ്ടായതെന്ന് പരിശോധിച്ചുവരികയാണ്.

Next Story

RELATED STORIES

Share it