Latest News

'ഹിന്ദുത്വര്‍ പ്രതിഷേധിച്ചു'; മധ്യപ്രദേശില്‍ ഡാറ്റിയയിലെ സര്‍ക്കാര്‍ കോളജില്‍ ഹിജാബിന് നിരോധനം

ഹിന്ദുത്വര്‍ പ്രതിഷേധിച്ചു; മധ്യപ്രദേശില്‍ ഡാറ്റിയയിലെ സര്‍ക്കാര്‍ കോളജില്‍ ഹിജാബിന് നിരോധനം
X

ഭോപാല്‍; കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നാലെ മധ്യപ്രദേശിലെ ഒരു കോളജിലും ഹിജാബ് നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍ കോളജ് നിര്‍ദേശിക്കുന്ന ഡ്രസ് കോഡും യൂനിഫോമും ധരിക്കണമെന്ന് അധികൃതര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മധ്യപ്രദേശിലെ ഡാറ്റിയ ജില്ലയിലെ ഒരു സര്‍ക്കാര്‍ കോളജിലാണ് സംഭവം.

കോളജില്‍ ഒരു വിദ്യാര്‍ത്ഥി ഹിജാബ് ധരിച്ചതുകണ്ട ആര്‍എസ്എസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. അവര്‍ ജയ് ശ്രീറാം എന്ന് ഉച്ചത്തില്‍ ആക്രോശിക്കുകയും ചെയ്തു. മുസ് ലിം വിദ്യാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്നതിനെതിരേ വിശ്വഹിന്ദു പരിഷത്തിന്റെ ദുര്‍ഗാ വാഹിനി എന്ന വനിതാ വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് ഡാറ്റിയ സര്‍ക്കാര്‍ ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പല്‍ ഡി ആര്‍ രാഹുല്‍ ഹിജാബിന് കാമ്പസിനുള്ളില്‍ നിരോധനമേര്‍പ്പെടുത്തിയത്.

'കോളേജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ ഏതെങ്കിലും പ്രത്യേക സമുദായത്തിന്റെ വസ്ത്രമോ ഹിജാബ് പോലുള്ള മറ്റ് പ്രത്യേക വസ്ത്രമോ ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് അറിയിക്കുന്നു. എല്ലാ വിദ്യാര്‍ത്ഥികളും മാന്യമായ വസ്ത്രം ധരിച്ച് ഈ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തില്‍ പ്രവേശിക്കണം'- പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പറയുന്നു.

കര്‍ണാടകയില്‍ ഹിജാബ് നിരോധന വാര്‍ത്ത പുറത്തുവന്നശേഷം മധ്യപ്രദേശിലെ പല കോളജുകളിലും വിഎച്ച്പിയും ആര്‍എസ്എസ്സും എബിവിപിയും പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അതേസമയം ഹിജാബ് നിരോധിക്കാന്‍ ഉദ്ദേശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പ്രശ്‌നത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡറ്റിയ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

Next Story

RELATED STORIES

Share it