Latest News

റാഞ്ചിയില്‍ പിസ വാങ്ങാനെത്തിയ രണ്ട് മുസ് ലിം യുവാക്കളെ ജയ്ശ്രീറാം മുദ്രവാക്യം മുഴക്കിയെത്തിയ ഹിന്ദുത്വര്‍ തല്ലിച്ചതച്ചു

റാഞ്ചിയില്‍ പിസ വാങ്ങാനെത്തിയ രണ്ട് മുസ് ലിം യുവാക്കളെ ജയ്ശ്രീറാം മുദ്രവാക്യം മുഴക്കിയെത്തിയ ഹിന്ദുത്വര്‍ തല്ലിച്ചതച്ചു
X

ന്യൂഡല്‍ഹി: ജയ് ശ്രീറാം മുഴക്കിയെത്തിയ ഹിന്ദുത്വസംഘം റാഞ്ചിയില്‍ രണ്ട് മുസ് ലിംയുവാക്കളുടെ തല തല്ലിപ്പൊളിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. രണ്ട് പേര്‍ക്കും തലയില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് 8 മണിയോടെ പിസ വാങ്ങാന്‍ എത്തിയ സീഷാന്‍ (24), ഫൈസാന്‍ (21) എന്നിവര്‍ സുജാത ചൗക്കില്‍വച്ചാണ് ആക്രമിക്കപ്പെട്ടത്.

ഏകദേശം ഇതേ സ്ഥലത്താണ് അന്നേ ദിവസം രണ്ട് പേരെ പോലിസ് വെടിവച്ചുകൊന്നത്. 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദക്കെതിരേയായിരുന്നു പ്രതിഷേധം നടന്നത്.

പക്ഷേ, ഇവര്‍ രണ്ട് പേരും ഈ പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നില്ല. പാര്‍സലിനു കാത്തിരിക്കുന്നതിനിടയിലാണ് സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ ഇവരെ കണ്ടത്.

'കുറഞ്ഞത് 30 പേരെങ്കിലും ഉണ്ടായിരുന്നു, ഒരുപക്ഷേ കൂടുതല്‍ പേര്‍. അവര്‍ ആയുധങ്ങള്‍ കൈവശംവച്ചിരുന്നു. ഞങ്ങളെ കണ്ടയുടനെ അവര്‍ വളഞ്ഞ് ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. എന്നിട്ട് അവര്‍ ഞങ്ങളെ അടിക്കാന്‍ തുടങ്ങി. എന്റെ സഹോദരന്റെ തല പൊട്ടുന്നത് വരെ അവര്‍ പലതവണ അടിച്ചു. ചോര കണ്ടപ്പോള്‍ അവര്‍ ഓടി. എനിക്കും കനത്ത രക്തസ്രാവം ഉണ്ടായിരുന്നു, അതിനാല്‍ ഞങ്ങളും പുറത്തേക്ക് ഓടി... പിന്നീട് ഞങ്ങള്‍ സദര്‍ ആശുപത്രിയിലേക്ക് പോയി''- സീഷാന്‍ പറഞ്ഞു.

ഇവര്‍ ജയ്ശ്രീം ആക്രോശവുമായാണ് വന്നിരുന്നത്. ഇവരെ കണ്ടതോടെ പേര് ചോദിച്ചു മര്‍ദ്ദിക്കുകയായിരുന്നു.

ഇവരെ കണ്ടതോടെ 'അവരെ പിടിക്ക് പിടിക്ക്' എന്ന് ഉച്ചത്തില്‍ അലറിവിളിച്ചത്രെ.

ആക്രമണത്തിനു ശേഷം ഇവര്‍ വീട്ടിലേക്ക് തിരിച്ചെത്തി. അവരുടെ സ്‌കൂട്ടി പോലിസ് സ്‌റ്റേഷനിലാണ് ഉള്ളത്. കേസെടുക്കാന്‍ ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചെങ്കിലും അവര്‍ തയ്യാറായില്ല.

പ്രദേശത്ത് ബജ്രംഗ് ദള്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളതുകൊണ്ട് ഇന്നും അവര്‍ക്ക് പോലിസ് സ്‌റ്റേഷനില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it