Latest News

മുസ് ലിം യുവതികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വപ്രവര്‍ത്തകന്‍; പത്തോളം മൊബൈല്‍ നമ്പറുകളും പങ്കുവച്ചു

മുസ് ലിം യുവതികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് ഹിന്ദുത്വപ്രവര്‍ത്തകന്‍; പത്തോളം മൊബൈല്‍ നമ്പറുകളും പങ്കുവച്ചു
X

ന്യൂഡല്‍ഹി: 'സുള്ളി ഡീല്‍' വഴി മുസ് ലിം ആക്റ്റിവിസ്റ്റുകളെ 'വില്‍പ്പന'ക്കു വച്ചതിനുപിന്നാലെ ഞെട്ടലുണ്ടാക്കുന്ന മറ്റൊരു സംഭവം കൂടെ പുറത്തുവന്നു. മുസ് ലിം യുവതികളെ ലൈഗികമായി പീഡിപ്പിക്കാനും പൊതുസ്വത്താക്കാനും മറ്റുള്ളവരുമായി പങ്കുവക്കാനും ആഹ്വാനം ചെയ്യുന്ന ഹിന്ദുത്വപ്രവര്‍ത്തകന്റെ പോസ്റ്റാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. ആഹ്വാനം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പുറമെ പത്തോളം ഫോണ്‍ നമ്പറുകളും മുസ് ലിം സ്ത്രീകളുടേതാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇയാള്‍ പങ്കവച്ചിട്ടുണ്ട്.

തീവ്രഹിന്ദുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന കുനല്‍ ശര്‍മയാണ് വിദ്വേഷപരാമര്‍ശവുമായി രംഗത്തുവന്നത്.

''മുസ് ലിം പെണ്‍കുട്ടികളെ വിവാഹം കഴിക്കൂ. അവരെ സര്‍ക്കാര്‍ സ്വത്തായി കണക്കാക്കൂ. ആസ്വദിക്കൂ, മറ്റുള്ളവര്‍ക്കും നല്‍കൂ. സബ്കാ സാത്ത് സബ് കാ വികാസ''-ശര്‍മയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നു.

സബ്കാ സാത്ത്, സബ്കാ വികാസ്'' (എല്ലാവരുടെയും വികാസം) എന്നത് ബിജെപിയുടെ 2014മുതലുള്ള മുദ്രാവാക്യമാണ്.

മറ്റൊരു ട്വിറ്റര്‍ ഹാന്‍ഡിലായ അഡബ് ഇ ഹിന്ദുസ്ഥാനി ഇതേ പോസ്റ്റിനെക്കുറിച്ച് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്.

പോസ്റ്റ് ചെയ്തതിനു പുറമെ പത്ത് പേരുടെ ഫോണ്‍ നമ്പറും സുഹൃത്തുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഡല്‍ഹിയിലുള്ള സ്ത്രീകളുടെ നമ്പറുകളെന്നാണ് ഇയാള്‍ അവകാശപ്പെട്ടത്. താല്‍പ്പര്യമുണ്ടെന്ന് പറഞ്ഞ് സമീപിച്ച മറ്റൊരാള്‍ക്ക് രണ്ട് ഫോണ്‍ നമ്പര്‍ ഇയാള്‍ കൊടുത്തു. അതില്‍ ഒന്നില്‍ വിളിച്ച മാധ്യമപ്രവര്‍ത്തന് അത് സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. മറ്റൊന്ന് എടുത്തത് ഒരു സ്ത്രീയാണ്. രാവിലെ മുതല്‍ മൊബൈലില്‍ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു.

ശര്‍മയുടെ അക്കൗണ്ടില്‍ ധാരാളം മുസ് ലിം വിരുദ്ധപോസ്റ്റുകളാണ് ഉള്ളത്. താനൊരു മുസ് ലിം വിരുദ്ധനാണെന്നാണ് ശര്‍മ പറയുന്നത്. തനിക്ക് മുസ് ലിംകളുമായി പ്രശ്‌നമുണ്ടെങ്കിലും മുസ് ലിം സ്ത്രീകളെ ഇഷ്ടമാണെന്ന് മറ്റൊരു പോസ്റ്റില്‍ എഴുതി.

ശ്രിന്‍കി യാദവുമായുള്ള ശര്‍മയുടെ ഫോട്ടോ പുറത്തുവന്നിട്ടുണ്ട്. വിദ്വേഷപ്രസംഗകനും വിവാദ പുരോഹിതനുമായ നരസിന്‍ഗാനന്ദിന്റെ ശിഷ്യനുമാണ് യാദവ്. ക്ഷേത്രത്തില്‍ വെള്ളം കുടിക്കാന്‍ കയറിയ മുസ് ലിം ആണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാളും ഉള്‍പ്പെട്ടിരുന്നു. പിന്നീട് ഈ കേസില്‍ ജാമ്യം ലഭിച്ചു.

ഹോളി ആഘോഷം മുസ് ലിം സ്ത്രീകളെ ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കാന്‍ മറ്റൊരു പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു.

ഇയാള്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. ഗായിയാബാദ് പോലിസിനെയും ദേശീയ വനിതാകമ്മീഷനെയും ടാഗ് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളില്‍ നിരവധി കമന്റകളും പ്രത്യക്ഷപ്പെട്ടു. ഇയാള്‍ ഡല്‍ഹിക്കാരനാണെന്നും കേസെടുക്കാന്‍ ഡല്‍ഹി പോലിസിനെ അറിയിച്ചിട്ടുണ്ടെന്നും ഗാസിയാബാദ് പോലിസ് ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it