Latest News

ഹിജാബിനെതിരേ കാവി സ്‌കാര്‍ഫുമായി ഹിന്ദു വിദ്യാര്‍ത്ഥികള്‍; രക്ഷാകര്‍തൃ യോഗം വിളിച്ച് കര്‍ണാടക കോളജ് മാനേജ്‌മെന്റ്

ഹിജാബിനെതിരേ കാവി സ്‌കാര്‍ഫുമായി ഹിന്ദു വിദ്യാര്‍ത്ഥികള്‍; രക്ഷാകര്‍തൃ യോഗം വിളിച്ച് കര്‍ണാടക കോളജ് മാനേജ്‌മെന്റ്
X

ചിക്കമംഗ്ലൂര്‍: ഹിജാബിനെ വെല്ലുവിളിച്ച് കാവി സ്‌കാര്‍ഫുമായി ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തിയ സംഭവത്തില്‍ കര്‍ണാടക ചിക്കമംഗ്ലൂരിലെ കൊപ്പ ബാലഗഡി ഫസ്റ്റ് ഗ്രേഡ് കോളജ് അധികൃതര്‍ രക്ഷകര്‍തൃയോഗം വിളിച്ചു. യൂനിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നതിനെതിരേയാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്‌കാര്‍ഫ് ധരിച്ച് പ്രതിഷേധിച്ചത്.

ഹിജാബ് ധരിക്കുന്നതിനെതിരേ ഏതാനും ഹിന്ദു വിദ്യാര്‍ത്ഥികള്‍ കുത്തിയിരിപ്പ് നടത്തിയ സാഹചര്യത്തിലാണ് രക്ഷാകര്‍തൃയോഗം വിളിച്ചത്. ഹിജാബ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തരുതെന്നാണ് ഹിന്ദു വിദ്യാര്‍ത്ഥികളിലൊരു വിഭാഗത്തിന്റെ ആവശ്യം. ജനുവരി 10ാം തിയ്യതി വരെ ഇഷ്ടമുള്ള വസ്ത്രം വച്ച് തലമറയ്ക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഹിജാബിനെതിരേ കാവി സ്‌കാര്‍ഫ് ധരിച്ച് ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്തി വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. ഇതേ കോളജില്‍ മൂന്ന് വര്‍ഷം മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.

ഹിജാബ് ധരിച്ച് മുസ് ലിം വിദ്യാര്‍ത്ഥികള്‍ എത്തിയതില്‍ ചില ഹിന്ദു വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചു. ഹിജാബ് ധരിച്ച് യൂനിഫോം നിയമം ലംഘിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഹിജാബ് ധരിക്കാന്‍ അനുവദിക്കുമെങ്കില്‍ കാവി സ്‌കാര്‍ഫ് ധരിക്കാനും അനുവദിക്കണമെന്നാണ് ഹിന്ദു വിദ്യാര്‍ത്ഥികളിലൊരു വിഭാഗത്തിന്റെ വാദം. ജനുവരി പത്താം തിയ്യതി രക്ഷകര്‍തൃയോഗം വിളിക്കാമെന്ന ഉറപ്പിലാണ് ഹിന്ദു വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ച സമരം പിന്‍വലിച്ചത്. പുറത്തുനിന്നുള്ള ഒരാളെയും യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്.

യോഗദിവസം കോളജിന് അവധി പ്രഖ്യാപിച്ചു. യൂനിഫോം നിയമം അംഗീകരിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ അനുവദിക്കും.

മൂന്ന് വര്‍ഷം മുമ്പുണ്ടായ സമാന സംഭവത്തിലും രക്ഷകര്‍തൃയോഗം വിളിച്ചിരുന്നു. ഹിജാബോ കാവി സ്‌കാര്‍ഫോ ധരിക്കാന്‍ പാടില്ലെന്നായിരുന്നു അന്നത്തെ തീരുമാനം. പക്ഷേ, രണ്ട് മാസത്തിനുശേഷം പെണ്‍കുട്ടികള്‍ ഹിജാബ് ധിരിച്ച് സ്‌കൂളിലെത്തി.

ചിക്കമംഗ്ലൂര്‍ ബിജെപിയുടെ ശക്തികേന്ദ്രമാണ്.

Next Story

RELATED STORIES

Share it