Latest News

ഹിജ്‌റ കലണ്ടര്‍ പ്രകാശനവും പ്രവര്‍ത്തക സംഗമവും

ഹിജ്‌റ കലണ്ടര്‍ പ്രകാശനവും പ്രവര്‍ത്തക സംഗമവും
X

തിരൂര്‍: ഹിജ്‌റ കമ്മിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രവര്‍ത്തക സംഗമവും ഹിജ്‌റ വര്‍ഷം 1447ലെ കലണ്ടറിന്റെ ഔപചാരിക പ്രകാശനകര്‍മവും തിരൂര്‍ സീതി സാഹിബ് പോളിടെക്‌നിക് ഓഡിറ്റോറിയത്തില്‍ നടന്നു. സംഗമം അലാവുദ്ദീന്‍ മക്കി കുവൈത്ത് ഉദ്ഘാടനം ചെയ്തു. ഹിജ്‌റ കമ്മിറ്റി ഇന്ത്യ ചെയര്‍മാന്‍ അഴീക്കോട് സൈനുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു.

വിവിധ സെഷനുകളില്‍ ഡോ. കോയക്കുട്ടി ഫാറൂഖി, ഡോ. അബ്ദുല്‍ ഹഫീദ് നദ്വി, ശൈഖ് സെയ്തു മുഹമ്മദ് ഉസ്താദ്, സൂപ്പി മാസ്റ്റര്‍, മുഹ്യിദ്ദീന്‍ ബാഖവി എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. കലണ്ടര്‍ ശൈഖ് സെയ്ദ് മുഹമ്മദ് ഉസ്താദിന് നല്‍കി അലി മണിക്ഫാന്‍ ഔപചാരിക പ്രകാശന കര്‍മം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി പി എസ് ഷംസുദ്ദീന്‍ പ്രവര്‍ത്തന റിപോര്‍ട്ടും ഫിനാന്‍സ് സെക്രട്ടറി വി പി ഫിറോസ് ഫിനാന്‍സ് റിപോര്‍ട്ടും അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it