Latest News

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കുട്ടി ടിസി വാങ്ങില്ലെന്ന് അഭിഭാഷകന്‍

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം; ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കുട്ടി ടിസി വാങ്ങില്ലെന്ന് അഭിഭാഷകന്‍
X

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ കുട്ടി ടിസി വാങ്ങില്ലെന്ന് അഭിഭാഷകന്‍ അമീന്‍ ഹസന്‍. സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാന്‍ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഡ്വ. അമീന്‍ ഹസന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇപ്പോള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാവുന്ന സാഹചര്യമുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കുട്ടിക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാതെ വരുമെന്നും സമവായത്തിന്റെ അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ കുട്ടി അതേ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിലാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയത്. സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷണം നടത്തുകയും സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it