ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് (ജൂനിയര്‍) ഉദ്യോഗാര്‍ത്ഥികളുടെ സമരം അവസാനിപ്പിച്ചു
ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായും മന്ത്രി തലത്തിലും നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് സമരം നിര്‍ത്തിയത്.
BY SRF30 Dec 2021 4:47 PM GMT

X
SRF30 Dec 2021 4:47 PM GMT
തിരുവനന്തപുരം: 38 ദിവസമായി നടന്നുവന്ന ഹയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് (ജൂനിയര്‍) ഉദ്യോഗാര്‍ത്ഥികളുടെ അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ വെട്ടിക്കുറക്കുന്നതിനെതിരേയും 2020ലെ ഒഴിവുകള്‍ പോലും ഇതുവരെ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലുമാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലേക്കിറങ്ങിയത്.
ഇന്ന് ഉദ്യോഗാര്‍ത്ഥികള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായും മന്ത്രി തലത്തിലും നടത്തിയ ചര്‍ച്ചയില്‍, തസ്തികകള്‍ ഒന്നും വെട്ടിക്കുറയ്ക്കില്ലെന്നും നിലവിലെ ഒഴിവുകള്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യുമെന്നും നിയമനങ്ങള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ് ലഭിച്ച സാഹചര്യത്തിലാണ് സമരം താല്ക്കാലികമായി പിന്‍വലിക്കുന്നതെന്ന് സമര നേതൃത്വം അറിയിച്ചു.
Next Story
RELATED STORIES
ഷര്‍ട്ട് നല്കി, ചെയ്ത തെറ്റ് പെണ്‍കുട്ടിയെ ആശുപത്രിയില്‍...
2 Oct 2023 7:01 AM GMTഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMT