എല്‍ദോസ് കുന്നപ്പിള്ളിക്ക് ജാമ്യം അനുവദിച്ചത് ശരിവച്ച് ഹൈക്കോടതി
BY NSH2 Dec 2022 8:22 AM GMT

X
NSH2 Dec 2022 8:22 AM GMT
കൊച്ചി: ലൈംഗികാതിക്രമ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ച തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പരാതിക്കാരിയും നല്‍കിയ ഹരജി കോടതി തള്ളി. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പീഡനം നടന്നെന്ന് വ്യക്തമായെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കാനുള്ള ഹരജി സമര്‍പ്പിച്ചത്. ഈ വാദങ്ങള്‍ തള്ളിയ കോടതി, പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ പരാതിക്കാരി നടത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. സപ്തംബര്‍ 28നാണ് എല്‍ദോസ് തന്നെ ക്രൂരമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പോലിസില്‍ പരാതി നല്‍കിയത്.
Next Story
RELATED STORIES
കോട്ടക്കല്‍ നഗരസഭാ ഭരണം ലീഗിന് നഷ്ടമായി
6 Dec 2023 10:16 AM GMTപി ഡി പി പത്താം സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത് മുതല്‍ മലപ്പുറം...
5 Dec 2023 5:31 AM GMTകാട്ടുപന്നിക്ക് വെച്ച കെണിയില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം;...
4 Dec 2023 5:05 AM GMTകോട്ടക്കല്‍ പോലിസ് സ്റ്റേഷന് ആക്രമിച്ചെന്ന കേസ്: മുഴുവന്‍ പേരെയും...
29 Nov 2023 9:28 AM GMTനവകേരള സദസ്സ്: അഭിവാദ്യമര്‍പ്പിക്കാന്‍ വീണ്ടും കുട്ടികളെ...
27 Nov 2023 3:17 PM GMTഹസീബ് തങ്ങള്‍ക്ക് ലീഗുമായി ബന്ധമില്ലെന്ന്
27 Nov 2023 1:09 PM GMT