Latest News

ജഡ്ജിമാരെ 'ഡോഗ് മാഫിയ' എന്ന് വിളിച്ച കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി; വ്യക്തിപരമായ താല്‍പ്പര്യത്തിന് കോടതിയലക്ഷ്യം ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി

ജഡ്ജിമാരെ ഡോഗ് മാഫിയ എന്ന് വിളിച്ച കേസില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി; വ്യക്തിപരമായ താല്‍പ്പര്യത്തിന് കോടതിയലക്ഷ്യം ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ അധികാരം വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷണം നേടാനോ വിമര്‍ശകരെ നിശ്ശബ്ദരാക്കാനോ ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജഡ്ജിമാരെ 'ഡോഗ് മാഫിയ' എന്ന് വിശേഷിപ്പിച്ച് പരാമര്‍ശം നടത്തിയ വനിതയ്ക്ക് മുംബൈ ഹൈക്കോടതി വിധിച്ച ഒരാഴ്ച തടവുശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

കോടതിയലക്ഷ്യം നടത്തി ഖേദം പ്രകടിപ്പിക്കുന്നവരുടെ കാര്യത്തില്‍ കോടതികള്‍ മനുഷ്യാനുകമ്പ കാണിക്കണമെന്നും, അതേസമയം വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനായി കോടതിയലക്ഷ്യ നിയമം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

നവി മുംബൈയിലെ ഒരു ഫ്‌ളാറ്റ് സൊസൈറ്റിയും നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് കേസിനാസ്പദമായ പരാമര്‍ശമുണ്ടായത്.

Next Story

RELATED STORIES

Share it