ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ശുപാര്‍ശ. പെന്‍ഷന്‍ പ്രായം 56 വയസ്സസില്‍ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സംസ്ഥാന സര്‍ക്കാരിനു കത്ത് നല്‍കി. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നല്‍കിയത്.
ചീഫ് ജസ്റ്റിസ് നിയോഗിച്ച ജഡ്ജിമാരുടെ സമിതി പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ പ്രായം രണ്ടുവര്‍ഷം കൂടി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഹൈക്കോടതി പ്രവര്‍ത്തനത്തിന് ഗുണകരമാവുമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്.
പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയസമ്പന്നരായ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാവുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയത്.
RELATED STORIES
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയായി; ഖാര്‍ഗെയുടെ...
25 March 2023 5:11 AM GMTചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMT