- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുരുഷത്വവും സ്ത്രീത്വവും പുനര്‍നിര്‍വ്വചിക്കണം; ഹേമ കമ്മിഷന്‍ റിപോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ
തുടര്‍ നടപടികള്‍ നിശ്ചയിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളുടെ സംക്ഷിപ്ത രൂപം പുറത്ത്. സിനിമ മേഖലയില്‍ രേഖാ മൂലമുള്ള കരാര്‍ നിര്‍ബന്ധമാക്കണമെന്ന് കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്. ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപോര്‍ട്ടിനെ അടിസ്ഥാനമാക്കി തുടര്‍ പരിഹാര നടപടികള്‍ നിശ്ചയിക്കാന്‍ സിനിമാ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര സംഘടനാ പ്രതിനിധികളുമായി ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ഡബ്ല്യുസിസി പ്രതിനിധികളായ മുതിര്‍ന്ന എഡിറ്റര്‍ ബീന പോള്‍, നടി പത്മപ്രിയ, ആശ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.
റിപോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
വ്യക്തമായ കരാറുകള്‍ സിനിമാ മേഖലയില്‍ അവതരിപ്പിക്കപ്പെടണം
കേരള സിനി എംപ്ലോയേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് റെഗുലേഷന്‍ ആക്ട് 2020 നടപ്പിലാക്കണം
വീഴ്ച്ച വരുത്തുന്നതിന് ശിക്ഷ ഏര്‍പ്പെടുത്തണം
നിരോധിതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടികള്‍ വേണം
ബന്ധപ്പെട്ട അധികൃതരുടെ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത പ്രൊഡ്യൂസര്‍മാര്‍ അല്ലാതെ, ആരും സോഷ്യല്‍ മീഡിയ വഴിയോ അല്ലാതെയോ ഓഡിഷന് വേണ്ടി വിളിക്കരുത്.
സമൂഹമാധ്യമങ്ങളിലൂടെ ആരും സ്ത്രീകള്‍ക്ക് ശല്യമുണ്ടാക്കരുത്. സിനിമയിലെ സ്ത്രീകളെ നേരിട്ടോ അല്ലാതെയോ, ഫാന്‍ ക്ലബ്ബുകള്‍, സോഷ്യല്‍ മീഡിയ, മറ്റേതെങ്കിലും മാര്‍ഗങ്ങള്‍ എന്നിവയിലൂടെയോ അധിക്ഷേപിക്കാന്‍ പാടില്ല. തൊഴിലാളി ആവശ്യപ്പെടുന്ന പക്ഷം കരാറിലേര്‍പ്പടുന്നതിനെ നിര്‍മ്മാതാവ് നിരസിക്കാന്‍ പാടില്ല. സിനിമയില്‍ ജോലി ചെയ്യുന്ന മറ്റേതെങ്കിലും ഒരു വ്യക്തിയെ തടസപ്പെടുത്തുന്ന പ്രവൃത്തി ഉണ്ടാകരുത്. സിനിമയിലെ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരു നിര്‍മ്മാതാവാവും നിഷേധിക്കാന്‍ പാടില്ല.
സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിര്‍മ്മാതാവ് ജോലിക്ക് നിയോഗിക്കരുത്. ഒരു സ്ത്രീക്കെതിരേയും അശ്ലീലചുവയോടെ സംസാരിക്കുകയോ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുകയോ ചെയ്യരുത്. സംവിധാന സഹായികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുക. നിര്‍മ്മാതാവ് അത് നിരസിക്കാന്‍ പാടില്ല. രേഖാമൂലമുള്ള കരാറുകള്‍ വേണം
ലിംഗസമത്വത്തേക്കുറിച്ച് അടിസ്ഥാനപരമായ ഓണ്‍ലൈന്‍ പരിശീലനം നിര്‍ബന്ധം.
തൊഴിലിടത്ത് മദ്യപാനവും ലഹരി ഉപയോഗവും പാടില്ല.
തുല്യമായ വേതനം നല്‍കുക
അസോസിയേറ്റ്, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഡെയ്‌ലി ബാറ്റതിരക്കഥയില്‍ സ്ത്രീകളുടെ കാഴ്ച്ചപ്പാട് കൂടി ഉള്‍പ്പെടുത്തണം
പരാതി പരിഹാരങ്ങള്‍ക്കായി കാര്യക്ഷമമായ സംവിധാനം
ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ക്ക് ചീഫ് ടെക്‌നീഷ്യന്‍ പദവി നല്‍കണം
സമഗ്രമായ ഒരു സിനിമാ നയം ഉണ്ടാകണം
സ്ത്രീകളുടെ സിനിമയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കണം
വായ്പാ അനുമതി നല്‍കാന്‍ ഏകജാലക സംവിധാനം
കൂടുതല്‍ തിയേറ്ററുകള്‍, ഒരു താലൂക്കില്‍ രണ്ടോ അതില്‍ അധികമോ തിയേറ്ററുകള്‍
സ്ത്രീകള്‍ നിര്‍മ്മാതാവുന്ന മികച്ച ചിത്രത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തണം
ജൂഡീഷ്യല്‍ െ്രെടബ്യൂണല്‍ ഏര്‍പ്പെടുത്തണം.
സ്ത്രീകള്‍ക്ക് പരിശീലനം നല്‍കണം
ചിത്രാജ്ഞലിയില്‍ ഇന്റേണ്‍ഷിപ്പ് അവസരമൊരുക്കണം
സിനിമാ പഠന കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം ചെയ്യണം
സിനിമാ സാങ്കേതിക മേഖലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണം
സ്ത്രീ സാങ്കേതിക വിദഗ്ധര്‍ക്ക് വേണ്ടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം രൂപീകരിക്കണം
പ്രസവാവധിയില്‍ പോകുന്ന സ്ത്രീകള്‍ക്ക് ക്ഷേമ ഫണ്ട് സഹായവും മറ്റും
സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തണം
സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സ്‌ക്രീന്‍ ദൃശ്യത വര്‍ധിപ്പിക്കല്‍
അധികാര സ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന സ്ത്രീ കഥാപാത്രങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തുക.
പുരുഷത്വവും സ്ത്രീത്വവും പുനര്‍നിര്‍വ്വചിക്കുക
സ്ത്രീ പക്ഷ സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ സൗകര്യം ഒരുക്കുക.
RELATED STORIES
മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMTവടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ...
4 July 2025 2:09 AM GMT39 വര്‍ഷം മുമ്പത്തെ യുവാവിന്റെ മുങ്ങിമരണം കൊലപാതകമാണെന്ന് അവകാശ വാദം;...
4 July 2025 2:05 AM GMTഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMTഇറാനിലേക്ക് കൊണ്ടുപോയ ബോംബുകള്‍ ഗസയില്‍ ഇട്ടെന്ന് ഇസ്രായേലി സൈന്യം
3 July 2025 3:24 PM GMT