ലാന്‍ഡ് ചെയ്യുന്നതിനിടേ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണു;രക്ഷാ പ്രവര്‍ത്തനം ഊര്‍ജിതം
ഏഴ് യാത്രക്കാരും, രണ്ടു പൈലറ്റുമടക്കം ഒമ്പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്

മുംബൈ:അറബിക്കടലിലെ ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട ഹെലികോപ്റ്റര്‍ കടലില്‍ വീണു.ഏഴ് യാത്രക്കാരും, രണ്ടു പൈലറ്റുമടക്കം ഒമ്പതുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.അപകടത്തിനുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ഇതിനോടകം ഇതില്‍ ആറുപേരെ രക്ഷപ്പെടുത്തിയതായി ഒഎന്‍ജിസി അറിയിച്ചു.രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.ഓയില്‍ റിഗ്ഗിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷാദൗത്യം.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലിലാണ് സംഭവം. ഒഎന്‍ജിസിയുടെ ഓയില്‍ റിഗ്ഗില്‍ ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെയാണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീണതെന്നാണ് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍. റിഗ്ഗിലെ ലാന്‍ഡിങ് മേഖലയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഹെലികോപ്റ്റര്‍ വീണത്.
RELATED STORIES
ഐഎസ്എല്ലില്‍ വിജയം തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന്‍ ഗെയിംസ്; പുരുഷ ലോങ്ജംപില്‍ ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില്‍ നിക്ഷേപകര്‍...
1 Oct 2023 10:09 AM GMTമെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ പട്ടാപകല്‍ കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്‍മാര്‍ ...
1 Oct 2023 3:56 AM GMT