Latest News

മഴ കനത്തു: ബെംഗളൂരുവില്‍ വ്യാപകമായ വെള്ളക്കെട്ട്

മഴ കനത്തു: ബെംഗളൂരുവില്‍ വ്യാപകമായ വെള്ളക്കെട്ട്
X

ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളില്‍ മഴ കനത്തതോടെ ബെംഗളൂരു നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നഗരാസൂത്രണത്തിന്റെ ആസൂത്രണമില്ലായ്മയാണ് കാരണമെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

അടിയന്തര നടപടികള്‍ക്കായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 300 കോടി രൂപ അനുവദിച്ചു. പ്രളയബാധിത ജില്ലകള്‍ക്കുവേണ്ടി വേറെ 300 കോടി രൂപയും വകയിരുത്തി.

നഗരത്തിലെ പ്രധാനപ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞതോടെ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ചില ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.


പമ്പ്ഹൗസുകള്‍ വെള്ളത്തിലായതോടെ ജലവിതരണം തകരാറിലായി.

പമ്പ് ഹൗസുകള്‍ വൃത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

8,000 കുഴല്‍ക്കിണറുകളിലെ വെള്ളം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുഴല്‍കിണറുകളില്ലാത്ത പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളം നല്‍കും.

ഐടി ഹബ് എന്നറിയപ്പെടുന്ന ബെംഗളൂരുവില്‍ വെള്ളക്കെട്ടുണ്ടാവുന്നത് ഇത് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ്.

നഗരത്തിലെ ഭൂമി കയ്യേറ്റമാണ് വെള്ളക്കെട്ടിനു കാരണമെന്നാണ് പൊതുവെ കരുതുന്നത്. ഇത്തരം 500ഓളം പ്രദേങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു.

Next Story

RELATED STORIES

Share it