Latest News

ആസാമിലെ ഗുവാഹത്തിയില്‍ കനത്ത മഴ, ഒരു മരണം

ആസാമിലെ ഗുവാഹത്തിയില്‍ കനത്ത മഴ, ഒരു മരണം
X

ദിസ്പൂര്‍: ആസാമിലെ ഗുവാഹത്തിയില്‍ കനത്ത മഴ. റോഡരികിലെ തുറന്നുകിടന്ന ഓടയില്‍ വീണ് യുവതി മരിച്ചു. പായല്‍ നാത് എന്ന യുവതിയാണ് മരിച്ചത്. നഗത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലായിരുന്നു സംഭവം.

പായല്‍ നടപ്പാതയ്ക്കരികിലുള്ള ഓടയില്‍ അബദ്ധത്തില്‍ തെന്നി വീഴുകയായിരുന്നു. അപകടം നടന്ന് 150 മീറ്റര്‍ അകലെ മറ്റൊരു ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പായലിനെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കനത്ത മഴയെത്തുടന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം ഗുവാഹത്തിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it