Latest News

അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
X

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചു. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ ഇടങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുകയും ജനല്‍വാതിലുകള്‍ അടച്ചിടുകയും വേണം. വൈദ്യുതോപകരണങ്ങളുടെ ബന്ധം വിഛേദിക്കണം. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗം ഒഴിവാക്കുക, എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വൃക്ഷങ്ങളുടെ ചുവട്ടിലും തുറസ്സായ സ്ഥലങ്ങളിലും നില്‍ക്കരുത്. ബൈക്ക്, സൈക്കിള്‍ പോലുള്ള വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിത ഇടങ്ങളില്‍ അഭയം തേടണം. കൂടാതെ, മഴക്കാറ് കാണുമ്പോള്‍ ടെറസിലേക്കോ തുറസ്സായ സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കണം. ജലാശയങ്ങളില്‍ ഇറങ്ങുന്നത്, മല്‍സ്യബന്ധനം നടത്തുന്നത് എന്നിവയും അപകടമാണ്. ഇടിമിന്നലില്‍നിന്ന് സുരക്ഷയ്ക്കായി മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it