Latest News

ഓറഞ്ച് അലര്‍ട്ട്: തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു

ഓറഞ്ച് അലര്‍ട്ട്:  തൃശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചു
X
തൃശൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ടൂറിസത്തിന്റെ കീഴിലുള്ള എല്ലാ ഡെസ്റ്റിനേഷനുകളിലും സഞ്ചാരികള്‍ക്കുള്ള പ്രവേശനം ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു.

തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഇന്ന് ശക്തമായ / അതി ശക്തമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി തീവ്ര മഴക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മെയ് 17 മുതല്‍ 20 വരെ ശക്തമായ / അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കന്‍ ആന്‍ഡാമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യത യെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Next Story

RELATED STORIES

Share it