മഴക്കെടുതി: സംസ്ഥാനത്ത് ഇതുവരെ 20 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 20 പേര്‍ മരിച്ചു. മഴക്കെടുതിയില്‍ കഴിഞ്ഞ ദിവസം നാല് പേരാണ് മരിച്ചത്. കോട്ടയത്ത് 2, കാസര്‍കോഡ്, തൃശൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ വീതവും മരിച്ചു. ചാവക്കാടുനിന്ന് കടലില്‍ പോയി കാണാതായ മല്‍സ്യത്തൊഴിലാളി ഹൃദയദാസിന്റെ മകന്‍ മണിയുടെ മൃതദേഹം വലപ്പാട് ബീച്ചില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന ഗില്‍ബര്‍ട്ടിന്റെ മൃതേദഹത്തിനുവേണ്ടി തിരച്ചില്‍ തുടരുന്നു.
ജലാശയങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാല്‍ ഡാം ഇന്ന് പത്തുമണിയോടെ തുറന്നേക്കും. കക്കി-ആനത്തോട് ഡാമും തുറക്കും. ഡാമുകളുമായി ബന്ധപ്പെട്ട് പുഴകള്‍ക്കു സമീപം താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് ഏഴോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യുനമര്‍ദ്ദ പാത്തിയുടെയും, ഷീയര്‍ സോനിന്റെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ ആഗസ്റ്റ് എട്ടു വരെ ശക്തമായ മഴക്കും ആഗസ്റ്റ് അഞ്ചിന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
RELATED STORIES
ബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTആവിക്കല്‍തോട് നിവാസികള്‍ പറയുന്നു: 'കച്ചറ പ്ലാന്റ് നമ്മക്ക് വേണ്ട'
15 Aug 2022 5:07 PM GMT