Latest News

അമേരിക്കയില്‍ മലയാളി യുവ എന്‍ജിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു

കൂത്തുപറമ്പ് പാനുണ്ട സ്വദേശി പി കെ ഷഗിനേഷ് (33) ആണ് കാലിഫോര്‍ണിയയില്‍ മരിച്ചത്.

അമേരിക്കയില്‍ മലയാളി യുവ എന്‍ജിനീയര്‍ ഹൃദയാഘാതം മൂലം മരിച്ചു
X

കൂത്തുപറമ്പ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവ എന്‍ജിനീയര്‍ അമേരിക്കയില്‍ മരിച്ചു. കൂത്തുപറമ്പ് പാനുണ്ട സ്വദേശി പി കെ ഷഗിനേഷ് (33) ആണ് കാലിഫോര്‍ണിയയില്‍ മരിച്ചത്. ബെല്‍മണ്ടിലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ വര്‍ക്ക് അറ്റ് ഹോം പ്രകാരം ജോലി ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തലശ്ശേരി എന്‍ജിനീയറിങ കോളജില്‍ നിന്ന് എന്‍ജിനീയറിംഗില്‍ ബിരുദവും തുടര്‍ന്ന് ബിറ്റ്സ് പിലാനിയില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും നേടിയ ഷഗിനേഷ് ഒന്നര വര്‍ഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ഭാര്യയും മകളും ഷഗിനേഷിനൊപ്പം അമേരിക്കയിലാണ് താമസം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ അമേരിക്കയിലെത്തിയത്. പി ഗംഗന്റെ (റിട്ട. ഓഫിസ് സൂപ്രണ്ട്, ബിഎസ്എന്‍എല്‍)യും പി കെ ശൈലജയുടെയും മകനാണ്. ഭാര്യ: പി എം സ്നേഹ (തലമുണ്ട, ചക്കരക്കല്‍). സിയ മകളാണ്. സഹോദരി: ഷഗിന. സഹോദരി ഭര്‍ത്താവ്: ടി എ ലിനേഷ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, യുകെ). മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച് അന്തിമതീരുമാനമെടുത്തിട്ടില്ല.

Next Story

RELATED STORIES

Share it