Latest News

കൊവിഡ് 19: പ്രതിരോധ സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു

കൊവിഡ് 19: പ്രതിരോധ സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിമാര്‍ യോഗം ചേര്‍ന്നു
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് 19 പ്രതിരോധ സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യമന്ത്രിമാര്‍ യോഗംചേര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടത്തിയ യോഗത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വനി കുമാര്‍ ചൗബെയും പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സ്വീകരിച്ച പദ്ധതികളെ കുറിച്ച് മന്ത്രിമാര്‍ ആരാഞ്ഞു.

ഇന്ത്യ ഏറ്റവും മോശമായ രീതിയില്‍ വൈറസ് ബാധയുണ്ടായ സംസ്ഥാനമാണെന്നും എങ്കിലും അതിനെ പ്രതിരോധിക്കാന്‍ രാജ്യത്തിനാകുമെന്നും ഇന്നലെ ലോകാരോഗ്യസംഘടനയുമായി നടത്തിയ ഒരു കൂടിക്കാഴ്ചയില്‍ കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ മന്ത്രി പറഞ്ഞിരുന്നു.

ഇന്ത്യയില്‍ ഇതുവരെ 6412 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ 547 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതേസമയത്തിനുള്ളില്‍ 30 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

Next Story

RELATED STORIES

Share it