വിരലിനുപകരം നാവ് ശസ്ത്രക്രിയചെയ്തതിൽ വീഴ്ചസമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
![വിരലിനുപകരം നാവ് ശസ്ത്രക്രിയചെയ്തതിൽ വീഴ്ചസമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിരലിനുപകരം നാവ് ശസ്ത്രക്രിയചെയ്തതിൽ വീഴ്ചസമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്](https://www.thejasnews.com/h-upload/2024/06/10/220549-veena-george.webp)
കോഴിക്കോട്: മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ നാലുവയസ്സുകാരിക്ക് കൈക്കു പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവം തെറ്റു തന്നെയെന്ന് നിയമസഭയില്‍ സമ്മതിച്ച് ആഗോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്റെ കൈയുടെ ആറാം വിരല്‍ മാറ്റുന്നതിന് പകരമായി നാവിന് ടങ്ങ് ടൈ സര്‍ജറിയാണ് നടത്തിയത്. അത് തെറ്റാണ്.
ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി നേരത്തെ പുറത്തുവന്ന അന്വേഷണ റിപോര്‍ട്ടിലുണ്ടായിരുന്നു. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡിഎംഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപോര്‍ട്ടിലായിരുന്നു ഇക്കാര്യമുള്ളത്. നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപോര്‍ട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപോര്‍ട്ടിലുണ്ടായിരുന്നു.
കഴിഞ്ഞമാസമായിരുന്നു വിവാദസംഭവം നടന്നത്. കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂര്‍ മധുരബസാര്‍ സ്വദേശികളുടെ മകള്‍ക്കാണ് നാവിന് കെട്ട് (ടങ്ങ് ടൈ) മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. പ്രതിഷേധം ശക്തമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ ബിജോണ്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
RELATED STORIES
കലാപാഹ്വാനക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; പോപുലര്‍ ഫ്രണ്ട് മുന്‍...
26 July 2024 2:41 PM GMTരാമനഗര ജില്ല ഇനി ബെംഗളൂരു സൗത്ത്; കര്‍ണാടകയിലും പേരുമാറ്റം
26 July 2024 1:07 PM GMTരാഷ്ട്രപതി ഭവനിലും പേരുമാറ്റം; ദര്‍ബാര്‍ ഹാള്‍ ഇനി 'ഗണതന്ത്ര മണ്ഡപം'
25 July 2024 11:17 AM GMTഅര്‍ജുന്റെ ലോറിയിലെ തടി 8 കിലോമീറ്റര്‍ അകലെ നിന്നു കണ്ടെത്തി; പിഎ 1...
25 July 2024 9:23 AM GMTസത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍...
23 July 2024 11:07 AM GMTമൂന്നാംമോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്...
23 July 2024 6:10 AM GMT