Latest News

മാളയില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു

മാളയില്‍ ആരോഗ്യ മേള സംഘടിപ്പിച്ചു
X

മാള: മാള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആളൂര്‍, അന്നമനട, ആളൂര്‍, കുഴൂര്‍, മാള, പൊയ്യ ഗ്രാമപഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാള ബ്ലോക്ക് ആരോഗ്യമേള വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വിവിധ വിഭാഗത്തിന്റെ മെഡിക്കല്‍ ക്യാമ്പുകളും ഇരുപതോളം സ്റ്റാളുകളും സംഘടിപ്പിച്ചിരുന്നു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ സി രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, കെ ആര്‍ ജോജോ, പി വി വിനോദ്, സാജന്‍ കൊടിയന്‍, ഡെയ്‌സി തോമസ്, മാള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോള്‍ എടാട്ടുകാരന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജോര്‍ജ്ജ് നെല്ലിശ്ശേരി, ടി കെ സന്തോഷ്, ബിനില്‍ പ്രതാപന്‍, കെ സി വര്‍ഗീസ്, എ ആര്‍ അനില്‍കുമാര്‍, ഡോ. ആശാ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആളൂര്‍, മാമ്പ്ര ഫാമിലി ഹെല്‍ത്ത് സെന്ററുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയില്‍ നിന്ന് ആളൂര്‍, അന്നമനട ഗ്രാമ പഞ്ചായത്തുകള്‍ക്ക് എംഎല്‍എ കൈമാറി. ആരോഗ്യ മേളയോടനുബന്ധിച്ച് നടത്തിയ ഘോഷയാത്ര മത്സരത്തില്‍ മാള ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കുഴൂര്‍, ആളൂര്‍ ഗ്രാമപഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Next Story

RELATED STORIES

Share it