- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
' എന്റെ ലോകം അവനാണ്' ; കാന്‍സര്‍ ബാധിതനായ പങ്കാളിയെ പരിചരിക്കാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ആസ്‌ട്രേലിയന്‍ വനിതാ ഫുട്‌ബോളര്‍

സിഡ്‌നി: ആസ്‌ട്രേലിയയിലെ പ്രമുഖ വനിതാ ഫുട്‌ബോളറായ റാലി ഡോബ്‌സണ്‍ ഫുട്‌ബോളില്‍ നിന്നും വിരമിച്ചത് കാന്‍സര്‍ ബാധിതനായ പങ്കാളിയോടൊപ്പം മുഴുവന്‍ സമയവും ചിലവഴിക്കുന്നതിനായി. മെല്‍ബണ്‍ സിറ്റിയുടെ ഫോര്‍വേഡായ റാലി ഡോബ്‌സണ്‍ ടൂര്‍ണമെന്റിനു ശേഷമാണ് ഈ ആഴ്ച ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അവസാന മത്സരത്തില്‍ വ്യാഴാഴ്ച പെര്‍ത്ത് ഗ്ലോറിയെതിരായ 2 -1ന്റെ വിജയ ഗോള്‍ നേടിയ ശേഷമായിരുന്നു വിരമിക്കല്‍.
പങ്കാളിയായ മാറ്റ് സ്റ്റോണ്‍ഹം കാന്‍സര്‍ ചികിത്സയിലാണ്. 12 കീമോതെറാപ്പിക്കു ശേഷം കൂടുതല്‍ ചികിത്സയിലേക്കു പോകുകയാണ് മാറ്റ്. ഈ സാഹചര്യത്തിലാണ് ആസ്‌ട്രേലിയക്കു വേണ്ടി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച റാലി ഡോബ്‌സണ്‍ പങ്കാളിയെ പരിചരിക്കുന്നതിനു വേണ്ടി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
'എന്റെ കായിക ഇനത്തേക്കാള്‍ വലുതാണ് അവന്‍. എന്റെ ലോകം അവനാണ്.' വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം റാലി പറഞ്ഞു. മാറ്റ് സ്റ്റോണ്‍ഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാനിധ്യത്തിലായിരുന്നു റാലി ഡോബ്‌സണ്‍ ടൂര്‍ണമെന്റിന് അവസാനം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതോടെ നാടകീയമായി പ്രതിശ്രുത വരന്‍ മാറ്റ് സ്‌റ്റോണ്‍ഹം ഗ്രൗണ്ടില്‍വച്ചു തന്നെ റാലി ഡോബ്‌സണെ വിവാഹ മോതിരം അണിയിച്ചു. 2008 മുതല്‍ ഫുട്‌ബോള്‍ താരമാണ് 28കാരിയായ റാലി ഡോബ്‌സണ്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















