ഓട്ടോയില്‍ രഹസ്യഅറ, പിടിച്ചെടുത്തത് 33 ലക്ഷം രൂപയുടെ കുഴല്‍പ്പണം; ഒരാള്‍ കസ്റ്റഡിയില്‍
മലപ്പുറം: ഓട്ടോയില്‍ കടത്തുകയായിരുന്ന 33.45 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. മുണ്ടുപറമ്പ് ബൈപ്പാസില്‍ മലപ്പുറം പോലിസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം കോഡൂര്‍ മാട്ടത്തൊടി ഷിഹാബുദ്ദീനെ(46) കസ്റ്റഡിയിലെടുത്തു.ജില്ലാ പോലിസ് മേധാവി എസ് ശശിധരന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ പോലിസ് സംഘം ബൈപ്പാസില്‍ പരിശോധന നടത്തിയത്. ഷിഹാബുദ്ദീന്റെ ഓട്ടോയില്‍ പിറകിലെ സീറ്റിനടിയില്‍ രഹസ്യഅറയിലാണ് പണം ഒളിപ്പിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായാണ് പണം എത്തിച്ചതെന്നും പോലിസ് പറഞ്ഞു. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലിസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി വഹാബില്നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്.
RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT