Latest News

കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ നാളെ ചോദ്യം ചെയ്യും

കുഴല്‍പ്പണക്കേസ്; ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെ നാളെ ചോദ്യം ചെയ്യും
X

തൃശൂര്‍: കുഴല്‍പ്പണക്കേസില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ നാളെ ചോദ്യം ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അനീഷ് കുമാര്‍. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതോടെയാണ് അനീഷ് കുമാറിനും കുഴല്‍പ്പണം കടത്തിയതില്‍ ബന്ധമുണ്ടെന്ന് സൂചന ലഭിച്ചത്.


ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തതില്‍ നിന്നാണ് അനീഷ് കുമാറിന്റെ ഇടപെടല്‍ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തൃശൂര്‍ പൊലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍.

Next Story

RELATED STORIES

Share it