Latest News

വിദ്വേഷ പ്രസംഗം: പാല രൂപത ബിഷപ്പിനെതിരേ നടപടി ആവശ്യപ്പെട്ട് കോട്ടയം എസ്പിക്ക് പരാതി

വിദ്വേഷ പ്രസംഗം: പാല രൂപത ബിഷപ്പിനെതിരേ നടപടി ആവശ്യപ്പെട്ട് കോട്ടയം എസ്പിക്ക് പരാതി
X

കോട്ടയം: പരമത വിദ്വേഷം പ്രചരിപ്പിക്കുകയും പൊതുവേദിയില്‍ പ്രസംഗിക്കുകയും ചെയ്ത പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ നടപടി ആവശ്യപ്പെട്ട് കോട്ടയം എസ്പിക്ക് പരാതി. ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ അസീസ് മൗലവിയാണ് പരാതി നല്‍കിയത്.

പാല രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് എട്ടുനോമ്പ് തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പരമത നിന്ദയും സമുദായ സ്പര്‍ദ്ധക്കും സംഘര്‍ഷത്തിനും കാരണമാകുന്ന പരാമര്‍ശങ്ങള്‍ നടത്തിയത്. 2021 സപ്തംബര്‍ 9ന് ദൃശ്യ മാധ്യമങ്ങള്‍ ഈ വിദ്വേഷ വീഡിയോ പുറത്തുവിട്ടു. മുസ്‌ലിംകളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ജിഹാദ് എന്ന പദത്തെ തെറ്റായി ഉപയോഗിച്ച് ലൗജിഹാദ്, നാര്‍ക്കോട്ടിക്ക് ജിഹാദ് എന്നിവ നടത്തുന്നുണ്ടെന്നും ഐസ്‌ക്രീം പാര്‍ലറുകളിലൂടെയും കൂള്‍ബാറുകളിലൂടെയും മറ്റു കച്ചവട സ്ഥാപനങ്ങള്‍ വഴിയും ഇത് നടപ്പാക്കുന്നുവെന്നും ഇത്തരം കടകള്‍ ബഹിഷ്‌കരിക്കണമെന്നും പ്രസംഗത്തില്‍ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു.

സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിഭജനം തീര്‍ത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇത്തരം പ്രസ്താവനക്ക് പിന്നിലെന്നും പ്രസ്താവനയെ തുടര്‍ന്ന് ഇരു വിഭാഗത്തു നിന്നും നടത്തിയ പ്രതികരണങ്ങളും പ്രതിഷേധങ്ങളും നാടിന്റെ സമാധാനാന്തരീക്ഷം തകരുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153(എ) വകുപ്പ് പ്രകാരം കേസെടുത്ത് കുറ്റവാളിക്ക് മതിയായ ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it