- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ വിദ്വേഷപ്രചാരണം; നരസിംഗാനന്ദ് സരസ്വതിക്കെതിരേ കേസെടുക്കണമെന്ന് ജാമിഅ, അലിഗഢ് വിദ്യാര്‍ത്ഥിക സംഘടനകള്‍

ലഖ്‌നൗ: രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ അലിഗഢ് മുസ് ലം സര്‍വകലാശാല ബോംബിട്ട് തകര്‍ക്കണമെന്ന് പറഞ്ഞ തീവ്രഹിന്ദുത്വവാദിയായ നരസിഗാനന്ദിനെതിരേ കേസെടുക്കണമെന്ന് ജാമിഅ, അലിഗഡ് വിദ്യാര്‍ത്ഥിക സംഘടനകള്‍. യുപി ഡിജിപി മുകുള്‍ ഗോയലിന് എഴുതിയ കത്തിലാണ് വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുത്വ പുരോഹിതനെതിരേ കേസെടുക്കണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടത്. സംഘടനകളടെ ദേശീയ വക്താവായ നസിര്‍ ഖുഷ്മിയാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച അലിഗഡില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഭൂരിപക്ഷമുള്ള ഉന്നത കലാലയങ്ങള്‍ തകര്‍ക്കണമെന്ന് നരസിംഗാനന്ദ് ആവശ്യപ്പെട്ടത്. അലിഗഢിനു പുറമെ ദാറുല്‍ ഉലൂം ദയൂബന്ദ്, ജാമിഅ മില്ലിയ ഇസ്‌ലാമിയ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്താന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനായ ദസ്‌ന ദേവി ക്ഷേത്ര പുരോഹിതന്‍ നരസിംഗാനന്ദ് സരസ്വതി.
കടുത്ത പരമത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയിട്ടും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണഅ വിദ്യാര്‍ത്ഥി സംഘടനകള്‍ നേരിട്ട് ഡിജിപിക്ക് കത്തെഴുതിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















