Latest News

മാസപ്പിറ ദൃശ്യമായില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്

മാസപ്പിറ ദൃശ്യമായില്ല; കേരളത്തില്‍ ബലിപെരുന്നാള്‍ ജൂണ്‍ ഏഴിന്
X

കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍, പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അറിയിച്ചു. അതിനാല്‍ ജൂണ്‍ ആറിനായിരിക്കും സൗദി അറേബ്യ, യുഎഇ, ഒമാൻ ഉൾപ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.

Next Story

RELATED STORIES

Share it