ഗ്യാന്‍വാപി മസ്ജിദ്: താന്‍ വഞ്ചിക്കപ്പെട്ടെന്ന് പുറത്താക്കപ്പെട്ട അഡ്വക്കേറ്റ് കമ്മീഷണര്‍

ന്യൂഡല്‍ഹി: പുതുതായി നിയമിതനായ അഡ്വക്കെറ്റ് കമ്മീഷണര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ഗ്യാന്‍വാപി മസ്ജിദ് കോംപ്ലക്‌സില്‍ വീഡിയോ സര്‍വേക്ക് നിയോഗിക്കപ്പെട്ട മുന്‍ അഡ്വക്കേറ്റ് കമ്മീഷണര്‍. പുറത്താക്കപ്പെട്ട അജയ് മിശ്രയാണ് തന്റെ ടീമിലെ മറ്റൊരു അംഗമായ വിശാല്‍ സിങ്ങിനെതിരേ ആഞ്ഞടിച്ചത്.
തന്റെ കണ്ടെത്തലുകള്‍ താന്‍ പുറത്തുവിട്ടതല്ലെന്നാണ് അജയ് മിശ്രയുടെ അവകാശവാദം. കോടതിയില്‍ റിപോര്‍ട്ട് എത്തുംമുമ്പ് മോസ്‌ക് കോംപ്ലക്‌സില്‍ ശിവലിംഗമുണ്ടെന്ന ആരോപണം പുറത്തുവന്നിരുന്നു. മിശ്ര നിയമിച്ച ഫോട്ടോഗ്രഫറാണ് ഇതിനുപിന്നിലെന്ന് സിങ്ങും ആരോപിച്ചു.
വിശാല്‍ സിങ്ങാണ് പുതിയ ചീഫ് അഡ്വക്കേറ്റ് കമ്മീഷണര്‍.
''ഞാന്‍ തെറ്റ് ചെയ്തില്ല. വിശാല്‍ സിങ് എന്നെ വഞ്ഞിക്കുകയായിരുന്നു. എന്തിനെയും വിശ്വസിക്കുന്ന തന്റെ രീതി അയാള്‍ മുതലാക്കി''- അജയ് മിശ്ര പറഞ്ഞു.
''രാത്രി 12 മണി വരെയിരുന്നാണ് റിപോര്‍ട്ട് ഉണ്ടാക്കിയത്. വിശാല്‍ സിങ് ഗുഢാലോചന നടത്തുമെന്ന് കരുതിയില്ല. എനിക്ക് ദുഃഖമുണ്ട്. സര്‍വേയെകുറിച്ച് ഒന്നു പറയുന്നില്ല''- അജയ് മിശ്ര പറഞ്ഞു.
അജയ് മിശ്രക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന് വിശാല്‍ സിങ് പറഞ്ഞു. അജയ് മിശ്ര കൊണ്ടുവന്ന ഫോട്ടോഗ്രഫര്‍ വഴിയാണ് വസ്തുതകള്‍ പുറത്തുവന്നതെന്നാണ് വിശാലിന്റെ ആരോപണം.
ഫോട്ടോഗ്രഫര്‍ തന്നെ വഞ്ചിച്ചെന്ന് അജയ് മിശ്രയും പറഞ്ഞു.
RELATED STORIES
ഒരു കണ്‍പീലിയുടെ നീളം, ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി...
27 Jun 2022 7:25 PM GMTക്ഷീരപഥത്തില്‍ ഡോനട്ടിന്റെ ആകൃതിയില്‍ തമോഗര്‍ത്തം; ആദ്യ ചിത്രങ്ങള്‍...
13 May 2022 5:05 AM GMTഅമൂല്യമായ 'ഛിന്നഗ്രഹ'ത്തിന്റെ പര്യവേക്ഷണം; ബഹിരാകാശ ദൗത്യത്തിനൊരുങ്ങി...
20 April 2022 3:56 PM GMTമൂന്നുപേരുമായി ഏഴ് മീറ്റര്‍ ആഴത്തില്‍ ഒന്നര മണിക്കൂര്‍; 'സമുദ്രയാന്‍'...
27 March 2022 4:18 PM GMTചൊവ്വയില്‍ നിന്ന് ഏഴാമത്തെ പാറക്കഷണം തുരന്നെടുത്ത് നാസയുടെ...
11 March 2022 3:45 PM GMTഹൈപ്പര്‍ലൂപ്പില്‍ മനുഷ്യസഞ്ചാരമുണ്ടാവില്ല; ചരക്ക് ഗതാഗതത്തില്‍ കമ്പനി...
25 Feb 2022 3:44 PM GMT