Latest News

ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര നേതാജി പുരസ്‌കാരം ഗുജറാത്ത് ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ടിന്

ദുരന്ത നിവാരണത്തിനുള്ള കേന്ദ്ര നേതാജി പുരസ്‌കാരം ഗുജറാത്ത് ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ടിന്
X

ന്യൂഡല്‍ഹി; നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ദുരന്തനിവാരണ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കുന്ന അപ്ദ പ്രബന്ധന്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് വിതരണം ചെയ്യും. ഈ വര്‍ഷത്തെ പുരസ്‌കാരം സ്ഥാപന വിഭാഗത്തില്‍ ഗുജറാത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിനും വൈയക്തിക വിഭാഗത്തില്‍ പ്രഫസര്‍ വിനോദ് ശര്‍മയ്ക്കും നല്‍കും.

ദുരന്തനിവാരണ മേഖലയില്‍ മികച്ച സംഭാവന നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുന്നത്. ഇന്നത്തെ യോഗത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ കൊടുക്കേണ്ട ഏഴ് പുരസ്‌കാരങ്ങള്‍ പ്രധാനമന്ത്രി വിതരണം ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷവും ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസ് അപ്ദ പ്രബന്ധന്‍ പുരസ്‌കാരം നല്‍കുന്നത്. നേതാജിയുടെ 125ാം ജന്മദിനമാണ് ഈ വര്‍ഷം. വ്യക്തികള്‍ക്ക് 5 ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും സ്ഥാപനങ്ങള്‍ക്ക് 51 ലക്ഷം രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

സുഭാഷ് ചന്ദ്രബോസ് ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കുമെന്ന് കഴിഞ്ഞ വര്‍ഷം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിലെ ദുരന്തനിരവാരണപ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവന നല്‍കിയ സ്ഥാപനമെന്ന നിലയിലാണ് 2012ല്‍ ആരംഭിച്ച ഗുജറാത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന് പുരസ്‌കാരം നല്‍കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വൈയക്തിക വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ച പ്രഫ. വിനോദ് ശര്‍മ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലെ സീനിയര്‍ പ്രഫസറാണ്.

Next Story

RELATED STORIES

Share it